തുടർഭരണം ലക്ഷ്യമിട്ട് പിണറായി: മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനത്തിന് ഇന്നു തുടക്കം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മികച്ച ഭൂരിപക്ഷത്തോടെ തുടർ ഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിനു ഇന്നു തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കൊല്ലം ജില്ലയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. എല്ലാ ജില്ലകളിലേയും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ 8.30 ന് മുഖ്യമന്ത്രി കൊല്ലത്തെത്തും. 10.30 നാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്‌കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുക. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മുൻ വൈസ് ചാൻസലർമാർ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരെയാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും. ഇവരുടെ അഭിപ്രായം നിർദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിംഗ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.

കൊല്ലം ബീച്ച് ഓർക്കിഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് കൂടിക്കാഴ്ച. പൊതുസമ്മേളനം ഉണ്ടാവില്ല. ഒരുമണിവരെ കൊല്ലം ജില്ലയിൽ ചെലവഴിക്കുന്ന മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോകും. കൂടിക്കാഴ്ചയിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്റെ പ്രകടനപത്രിക പത്രിക തയാറാക്കുക.