കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടം!!ഒരാൾക്ക് പരുക്ക്.
സ്വന്തം ലേഖിക
കോട്ടയം:കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു .അടുത്ത ദിവസം കട ആരംഭിക്കുന്നതിനായി തൊഴിലാളികൾ ഇവിടെ പരിസരം ശുചീകരിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.ശുചീകരണത്തൊഴിലാളികളിൽ ഒരാൾക്ക് പരുക്കേറ്റു ,പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ബൈക്കും .രാവിലെ 11 :15 ഓടെ ആയിരുന്നു അപകടം
Third Eye News Live
0