ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും; ചേനപ്പാടിയില്‍ പരിഭ്രാന്തിയിലായി നാട്ടുകാർ; കാഞ്ഞിരപ്പള്ളി കുന്നുംഭാഗം, മണിമല, കറുകച്ചാല്‍, എരുമേലി ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു; ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍
സ്വന്തം ലേഖിക
എരുമേലി: ചേനപ്പാടിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ രണ്ടുമൂന്നു തവണ ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടു.
ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാല്‍, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേനപ്പാടി ലക്ഷം വീട് കോളനി ഭാഗത്ത് ഭൂമിക്കടിയില്‍ നിന്ന് തോട്ട പൊട്ടുന്നപോലെ വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഭീതിയിലായ നാട്ടുകാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങി.
ചിലര്‍ക്ക് കാലുകളില്‍ തരിപ്പ് അനുഭവപ്പെട്ടു. എന്ത് പ്രതിഭാസമാണിതെന്ന് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Third Eye News Live
0