
കോട്ടയം : ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷവും കുടുബസംഗമവും സംഘടിപ്പിച്ച് കോട്ടയം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ.
ഫ്രാൻസിസ് ജോർജ് എം പി പരിപാടി ഉദ്ഘാടനം ചെയ്തു. അസോ: പ്രസിഡൻ്റ് ജോൺ. സി.ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി. കൃഷ്ണമൂർത്തി സ്വാഗതം പറയുകയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
റവ: ഫാദർ ജേക്കബ് വട്ടയ്ക്കാട്ട് ക്രിസ്മസ് സന്ദേശം നൽകി. ശാന്തി ഭവൻ സെക്രട്ടറി അഡ്വ: സെബാസ്റ്റ്യൻ, ജോയൻ്റ് സെക്രട്ടറി ജേക്കബ് ഫിലിപ്പ്, കെ. ജയമോൾ ജോസഫ്, ദീപാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസാ പ്രസംഗവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


