play-sharp-fill
600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാഴ്ചക്കകം കോട്ടയം ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസ്

600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാഴ്ചക്കകം കോട്ടയം ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസ്

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: കച്ചവടത്തിനായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയില്‍ വീട്ടില്‍ സജോ (31) യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒരാഴ്ചക്കകം മൂന്നാമത്തെ കഞ്ചാവ് കേസാണ് കോട്ടയം ജില്ലയില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്നത്

പട്ടിമറ്റം മൂലം കുന്ന് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ സ്ഥലത്ത് നിരീക്ഷണം നടത്തി വരുകയായിരുന്നു. തുടര്‍ന്ന് സജോയാ ണ് ഈ പ്രദേശങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതെന്ന് സൂചന ലഭിച്ചു. പല തവണ ഇയാളെ പിടികൂടാന്‍ ശ്രമിചെങ്കിലും വിദഗ്ദമായി കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ തിങ്കളാഴ്ച ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പോലീസ് പട്ടിമറ്റത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും പിടികൂടുകയായിരുന്നു’ പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ കഞ്ചാവ് പൊതി തലക്കല്‍ വച്ച് കിടക്കുകയായിരുന്നു. പോലീസിനെ കണ്ട് കടന്ന് കളയാന്‍ ശ്രമിചെങ്കിലും കീഴടക്കുകയായിരുന്നു’ ‘മുന്‍പും ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ ഇ.കെ സോള്‍ജി മോന്റെ നേതൃത്ത്വത്തില്‍ എസ്‌ഐമാരായ ടി.ഡി മുകേഷ്, തോമസ് ജോസഫ്, എഎസ്‌ഐമാരായ പ്രദീപ്, ബിജുമോന്‍, ബേബിച്ചന്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, തോംസണ്‍ കെ മാത്യു ,ശ്രീജിത് ബി.നായര്‍, ഷമീര്‍ സമദ് ‘അജയകുമാര്‍ കെ.ആര്‍, അരുണ്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.