video
play-sharp-fill

വില്ലനായി മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും; കോട്ടയം ജില്ലയിലെ കുടുംബക്കോടതികളിൽ വിവാഹമോചന കേസുകളുടെ എണ്ണമേറുന്നു; കൗൺസലിങ്ങിന്  ശേഷവും ഒന്നിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രം

വില്ലനായി മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും; കോട്ടയം ജില്ലയിലെ കുടുംബക്കോടതികളിൽ വിവാഹമോചന കേസുകളുടെ എണ്ണമേറുന്നു; കൗൺസലിങ്ങിന് ശേഷവും ഒന്നിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രം

Spread the love

കോട്ടയം: ജില്ലയിലെ കുടുംബക്കോടതികളിൽ ഫയൽ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 1,450.

നിസ്സാര തർക്കങ്ങളുടെ പേരിലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് കുടുംബക്കോടതി അധികൃതർ പറയുന്നു. 2023–2024 വർഷമാണ് ഇത്രയധികം കേസുകൾ പാലാ, ഏറ്റുമാനൂർ കുടുംബ കോടതികളിൽ ഫയൽ ചെയ്തത്.

വിവാഹസമയത്ത് നൽകിയ സ്വർണവും പണവും തിരികെ ലഭിക്കാനായി 2 കോടതികളിലായി വേറെ 1,200 കേസുകളുണ്ട്.
കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ മാതാപിതാക്കൾ നൽകിയ കേസുകളുടെ എണ്ണം 240 പിന്നിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനവും സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗവുമാണ് വിവാഹ മോചന കേസുകളിലെ പ്രധാന വില്ലൻ. ഒത്തുതീർപ്പിന് കുടുംബക്കോടതികൾ ശ്രമം നടത്താറുണ്ടെങ്കിലും ദമ്പതിമാരുടെ അഭിപ്രായ ഐക്യമില്ലായ്മ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൗൺസലിങ്ങിനു ശേഷവും 10 ശതമാനത്തിൽ താഴെ മാത്രമാണ് ഒന്നിക്കുന്നത്.