
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിലുള്ളവർ ശ്രദ്ധിക്കുക. തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവിടെ.
പാമ്പാടി സെക്ഷന്റെ കീഴിൽ വട്ടുകുളം പറയരുകുന്ന് ഇളം കാവ് ഭാഗത്ത് തിങ്കളാഴ്ച 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ അണ്ണാൻ കുന്ന് , സി.എൻ.ഐ, എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഭാഗീകമായി വൈദ്യുതി തടസ്സപ്പെടും
തിങ്കളാഴ്ച ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഷൈനി , ഹ്യുണ്ടായി , പട്ടിത്താനം 1 , പട്ടിത്താനം 2 , പാലാത്ര കോളനി , സാഫാ ബൈപ്പാസ് , ബ്രീസ് , എലൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പോസ്റ്റോഫീസ്, ഐശ്വര്യ റബേഴ്സ്, മറ്റപ്പള്ളി, കെ.ഇ. കോളേജ്, കുരിയാറ്റുകുന്ന് ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.00 മണി വരെ മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ തിങ്കളാഴ്ച എട്ടുപ്പറ, ഒറവക്കൽ, വടക്കൻമണ്ണൂർ, പൂവത്തുംമൂട്, പയറ്റുകുഴി ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ പുളിമൂട് 1 ആന്റ് 2 ട്രാൻസ്ഫോർമറിന്റെ കീഴിൽ വർക്ക് നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും