കോട്ടയം ജില്ലയിൽ നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

Spread the love

കോട്ടയം: ജില്ലയിൽ നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി ഫ്രഖ്യാപിച്ചു.

video
play-sharp-fill

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 30) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

ജില്ലയിൽ കനത്തമഴയെത്തുടർന്ന് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

43 കുടുംബങ്ങളിലെ 155 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്. ചമ്പക്കര ഗവൺമെന്റ് എൽ.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാൾ, വാകത്താനം തൃക്കോത്ത് ഗവൺമെന്റ് എൽ.പി.എസ്., എറികാട് എസ്.എൻ.ഡി.പി. ഹാൾ, പുതുപ്പള്ളി അങ്ങാടി എം.ഡി. എൽ.പി. സ്‌കൂൾ, ഇരവിനെല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. 61 പുരുഷൻമാരും 55 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.