കോട്ടയത്ത് ശക്തമായി തുടരുന്ന മഴ; മണിമലയാര്‍ കരകവിഞ്ഞ് കൃഷിയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി; ചിറക്കടവ് മൂലേപ്പടി പാലം തകര്‍ന്നു; പഴയിടം കോസ് വേ മുങ്ങി ഗതാഗതം തടസപ്പെട്ടു; ഇടുക്കി,പത്തനംതിട്ട കോട്ടയം, എന്നീ ജില്ലകള്‍ മഴക്കെടുതി നേരിടാന്‍ പൂര്‍ണ സജ്ജം; ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് അതിശ്കതമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.

കടവനാല്‍ക്കടവ് ഭാഗത്ത് മണിമലയാര്‍ കരകവിഞ്ഞ് കൃഷിയിടങ്ങളില്‍ വെള്ളം കയറി. കടവനാല്‍ക്കടവ് പാലത്തിന് സമീപമാണ് കൃഷിസ്ഥലത്തേക്ക് വെള്ളമൊഴുകിക്കയറിയത്. മുൻപ് പ്രളയത്തില്‍ ഏറെ വീടുകള്‍ വെള്ളത്തിനടിയിലായ ഭാഗമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമലയാറ്റിലെ പഴയിടം കോസ് വേ മുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ കോസ് വേയുടെ കൈവരിക്കു മുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങി. പാലത്തിനുമുകളിലൂടെ വെള്ളം കയറിയതോടെ രണ്ടുവശത്തേയും റോഡുകളിലേക്കും വെള്ളമെത്തി. പ്രദേശത്ത് വൻതോതില്‍ മാലിന്യവും ഒഴുകിയടിഞ്ഞിട്ടുണ്ട്.

കൊടുങ്ങൂര്‍ മണിമല റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മണിമല റോഡിലെ പനമൂട്ടില്‍ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയെങ്കിലും നാശനഷ്ടമില്ല. കൊടുങ്ങൂര്‍ രുദ്രഭയങ്കരി ക്ഷേത്രമുറ്റത്തുനിന്ന കൂറ്റൻ മരം കടപുഴകി തൊട്ടടുത്തുള്ള വീടിനു മുകളിലേക്ക് വീണു.

കാര്യമായ നാശമുണ്ടായില്ല. പുളിക്കല്‍ കവലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും നിരവധി കടകളിലും, വൈ.എം.സി.എയിലും നാല് വീടുകളിലും വെള്ളം കയറി.

നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂലേപ്പടി പാലം തകര്‍ന്നു. കഴിഞ്ഞ വര്‍ഷം അപകടത്തിലായ പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി ഫണ്ടനുവദിച്ച്‌ പണി നടന്നുവരുന്നതിനിടയിലാണ് പാലം പൂര്‍ണ്ണമായി തകര്‍ന്നത്.

മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ചുമതല. മഴക്കെടുതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചുനീക്കണം. എന്നാല്‍ ഇതിന് കലക്ടറുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ല. ക്യാമ്ബുകള്‍ തുറക്കാന്‍ സജ്ജമാണ്. കൂടുതല്‍ പേര്‍ ക്യാമ്ബുകളിലേക്ക് വരാന്‍ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമര്‍ജന്‍സി സെന്ററുകള്‍ തുറക്കും. പനി ബാധിതരെ പ്രത്യേകം പാര്‍പ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ എമര്‍ജൻസി ഓപ്പറേഷൻസ് സെന്റര്‍-0481 2565400, 9446562236, 9188610017.
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
മീനച്ചില്‍-04822 212325,
ചങ്ങനാശേരി-0481 2420037,
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 202331,
വൈക്കം-04829 231331.