
സ്വന്തം ലേഖകൻ
കോട്ടയം : അതിശക്തമായ മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെ വൈകിട്ടും തുടർന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.
കാലവർഷത്തിന് മുന്നോടിയായിഉള്ള മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിയാതിതരുന്നതാണ് മഴ ആരംഭിച്ചതോടെ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുവാൻ കാരണമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്റ്റാർ ജംങ്ഷന് സമീപം പറപ്പള്ളിൽ ടയേഴ്സിന് സമീപം, ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടിട്ട് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഒരോപോലെ ബദ്ധിമുട്ടിലാണ്. വെള്ളക്കെട്ടുമൂലം കിഴക്കൻ മേഖലകളിലേക്ക് പോകുന്ന യാത്രക്കാർ കെ. കെ റോഡിലെത്തിയാണ് ബസ് കയറുന്നത്.
വെള്ളമൊഴുകി പോകേണ്ട ഓടകളിൽ മാലിന്യമടക്കും നിക്ഷേപിക്കുന്നതിനാൽ ശരിയായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാലും മഴ പെയ്ത വെള്ളം ഒഴുകിപോകാൻ കഴിയാതെ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു.
ഇത്തരത്തിൽ മാലിന്യം അടിഞ്ഞുകൂടുന്ന ജലത്തിന്റെ ഒഴുക്ക് പകർച്ചവ്യാധികൾക്കും, മറ്റ് അപകടകരമായ രോഗങ്ങൾക്കും കാരണമാകുന്നു. വെള്ളക്കെട്ടിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരുമാണ്. റോഡുകളിൽ വെള്ളകെട്ട് രൂപപ്പെടുന്നതോടെ നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.