video
play-sharp-fill

സുരക്ഷിതമായ നല്ല നാളെകൾക്കായി അറിവുള്ളവരാകുക ; കോട്ടയം ജില്ലാ പോലീസിന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു 

സുരക്ഷിതമായ നല്ല നാളെകൾക്കായി അറിവുള്ളവരാകുക ; കോട്ടയം ജില്ലാ പോലീസിന്റെ ഏകദിന സെമിനാർ സംഘടിപ്പിച്ചു 

Spread the love

കോട്ടയം: ആർപ്പൂക്കര സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലാണ് ഇന്ന് കോട്ടയം ജില്ലാ പോലീസ് സെമിനാർ സംഘടിപ്പിച്ചു. രാസലഹരി ഉപയോഗത്തിന്റെ മാരക വശങ്ങളും എല്ലാത്തരം ലഹരിയുടെയുടെയും നീരാളിക്കൈകളിൽ നിന്നും അകന്നു നിൽക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും
സൈബർ ഇടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും റാഗിംഗ് സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള നിയമ വഴികളും പുതിയൊരു വ്യത്യസ്ഥമായ ട്രാഫിക് സംസ്കാരം വളർന്നു വരേണ്ടതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.

കോട്ടയം നർകോട്ടിക് സെൽ ഡി. വൈ. എസ്. പി.  തോമസ് എ. ജെ., ലീഗൽ സെൽ സബ്. ഇൻസ്‌പെക്ടർ ഗോപകുമാർ എം. എസ്., കോട്ടയം സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ  ജോർജ് ജേക്കബ്, രാജേഷ് കുമാർ പി. എ. എന്നിവർ സെമിനാറിൽ ക്‌ളാസുകൾക്ക്‌ നേതൃത്വം നൽകി. രാവിലെ 10.00 മുതൽ വൈകുന്നേരം 03.30 വരെ നടന്ന സെമിനാറിൽ 250 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.