കോട്ടയം ജില്ലാ പ്ലാനിംങ് ഓഫിസ് കെട്ടിട അഴിമതിക്കെതിരെ ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിഡബ്ലൂഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിഡബ്ലൂഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ഒന്നര കിലോമീറ്ററിനുള്ളിൽ രണ്ട് പ്ലാനിംഗ് ഓഫീസ് പണിയാൻ കരാർ കൊടുത്ത പിഡബ്ലൂഡി ഉദ്യോഗസ്ഥന്മാരെ തൽസ്ഥാനത്ത് നിന്ന് നീക്കി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ബി.ജെ.പി ശക്തമായ സമരം നടത്തുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ വ്യക്തമാക്കി.
ബിജെപി കോട്ടയം മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ ബി.ജെ.പി മധ്യമേഖല ഉപാദ്ധ്യക്ഷൻ ടിഎൻഹരി മുഖ്യപ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, കെ.ശങ്കരൻ, സി.കെ സുമേഷ്, ഹരി കിഴക്കേക്കുറ്റ് എന്നിവർ സംസാരിച്ചു. നന്ദൻ നട്ടാശ്ശേരി, സുരാജ് കെ എസ്, ജയ ടീച്ചർ, അനിൽകുമാർ ടി. ആർ, വിനു ആർ മോഹൻ, വി.പി മുകേഷ്, ബിജുകുമാർപി.എസ് , അനീഷ് കല്ലേലിൽ, നിഷാദ് പി.എൻ, എബി മണക്കാട്ട്, പ്രദീപ് പാപ്പാനിൽ, രാധാകൃഷ്ണൻകെ.കെ സാജു വി.കെ , ഹരിക്കുട്ടൻ കെ. എസ്, രാജേഷ് കണ്ണാമ്പടം, സത്യൻ എസ്, സുനിൽ ബഞ്ചമിൻ, എന്നിവർ നേതൃത്വം നൽകി.