കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു; മുണ്ടക്കയം, കൊക്കയാര്‍, നാരകംപുഴ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു; ഭീതിയിൽ ജനങ്ങൾ
സ്വന്തം ലേഖിക
മുണ്ടക്കയം: ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഴയ്ക്ക് ഇന്നലെ രാവിലെ നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും മഴ അതിശക്തമായി.
കിഴക്കന്‍ മലയോര മേഖലകളായ മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. തോരാ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മുണ്ടക്കയം കോസ് വേ പാലത്തിലും കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തിലും വെള്ളം കയറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോസ് വേ പാലത്തില്‍ വെള്ളം കയറിയതോടെ പൂഞ്ഞാര്‍ – എരുമേലി സംസ്ഥാനപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.
വെള്ളം കയറി ഒഴുകിയതിനെത്തുടര്‍ന്ന് മുണ്ടക്കയം കോസ് വേ പാലത്തിന്റെ കൈവരികള്‍ക്ക് കേടുപാട് സംഭവിച്ചു.
മുണ്ടക്കയം ബൈപാസിലും വെള്ളം കയറിയതോടെ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വടം ഉപയോഗിച്ച് വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. മണിമലയാറിന്റെ തീരത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്ത് യുവാവ് ഒഴുക്കില്‍പ്പെട്ടു. മുണ്ടക്കയം പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. തേന്‍പുഴ ഈസ്റ്റില്‍ മൂലയില്‍ സരസയുടെ പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കൂട്ടിക്കല്‍ ചപ്പാത്തില്‍ വെള്ളം കയറിയതോടെ കൊക്കയാര്‍, നാരകംപുഴ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.