കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച്‌ തൊഴില്‍ മേള; സ്വകാര്യ മേഖലകളിലെ തൊഴില്‍ അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് മെയ്‌ 23,24,25 തീയതികളില്‍ നടക്കുന്ന മേളയിൽ പങ്കെടുക്കാം :കൂടുതല്‍ വിവരങ്ങള്‍ അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ മേഖലകളിലെ തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി മേയ് 23,24,25 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ വിവിധ കമ്ബനികളിലെ ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച്‌ തൊഴില്‍ മേള നടത്തുന്നു.

ബ്രാഞ്ച് ഹെഡ്, ടീം ലീഡര്‍, വെഹിക്കിള്‍ മാനേജര്‍, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് വെഹിക്കിള്‍ മാനേജര്‍, എ.ടി.എം ക്യാഷ് ലോഡര്‍, ക്യാഷ് വാൻ ഡ്രൈവര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി ടെക്‌നിഷ്യൻ, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി മോണിറ്ററിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് അസ്സോസിയേറ്റ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, റൂട്ട് ഡവലപ്‌മെന്റ് ഓഫീസര്‍, സ്‌കില്‍ ഡവലപ്പ്‌മെന്റ് ഫാക്കല്‍റ്റി , അക്കൗണ്ടന്റ്, റസ്റ്റാറന്റ് ക്യാപ്റ്റൻ, വെയ്റ്റര്‍, സി.ഡി.പി ഫോര്‍ റസ്റ്റോറന്റ്, കുക്ക്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് മേയ് 23,24,25 ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ കോട്ടയം എംപ്ലോയബിലിറ്റി സെന്റര്‍ -ല്‍ തൊഴില്‍ മേള നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40 വയസ്സുവരെ. എക്‌സ്പീരിയൻസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അന്നേ ദിവസം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷൻ, ഒഴിവുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് “എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം” എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0481-2563451 / 2565452.