കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജനുവരി 31 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട്, തൃക്കോതമംഗലം എൽ.പി സ്‌കൂൾ, തൃക്കോതമംഗലം ടെംബിൾ,രേവതിപ്പടി, പന്നിക്കൊട്ടുപാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന ഇരവീശ്വരം, അഞ്ചേരി, ചാർത്താലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാതോട്, വിളക്കുമരുത് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മുടിയൂർക്കര, വെസ്‌ക്കോ, ഐ സി എച്ച്, അമ്മൻഞ്ചേരിക്കവല എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.