
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ജൂൺ 11 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, ശവക്കോട്ട എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2) കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ കാട്ടാം പാക്ക് ഭാഗത്ത് രാവിലെ 8 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ , BSNL , അങ്ങാടി , ഗവ: ഹോസ്പിറ്റൽ , ടി.ബി. റോഡ് , റവന്യു ടവർ , കാവിൽ അമ്പലം , ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരേയും ശാസ്തവട്ടം , എൻ എസ് എസ് ഹോസ്പിറ്റൽ , വിജയാനന്ദ , കൊശമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
4) കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കടുത്തുരുത്തി ടൗൺ, തളിയിൽ ക്ഷേത്രം, കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ, പുളിഞ്ചുവട്, പാലകര, അലരി മങ്ങാട്, KS പുരം ഭാഗങ്ങളിൽ 11 KV ലൈൻ വർക്കുമായി ബന്ധപ്പെട്ട് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
5) പള്ളിക്കത്തോട് മന്ദിരം ജംഗ്ഷൻ, ബ്ലോക്ക് ഓഫീസ്, അരവിന്ദ ,പൊങ്ങനാക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത്, ആവാസ്, കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.