play-sharp-fill
കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ -6 ബുധനാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


ചെങ്ങളം സബ്‌സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ കെ ഫോണിന്റെ കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചെങ്ങളം തിരുവാർപ്, കാഞ്ഞിരം ഭാഗത്തു നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും, ഇല്ലിക്കൽ,കുമരകം, ചീപ്പുങ്കൽ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന ജയ്കോ ,കാസിൽ ഹോo ,എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്, വടൂർപീടിക, കായംകുളം എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറെചാൽ, പുളിനാക്കൽ, കല്ലുപുരക്കൽ, വിനായക, പാറപ്പാടം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കാട്, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, കണ്ണൻകുളങ്ങര ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ചെങ്ങളം, ആലുങ്കൽ തകിടി, നായി പ്ലാവ്, പൊങ്ങൻപാറ, വയലുങ്കൽപടി, വേരുങ്കൽപ്പാറ ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.