play-sharp-fill
കോട്ടയം ജില്ലയിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം

കോട്ടയം ജില്ലയിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ആധുനിക സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ റീസർവേ ആദ്യഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു.


വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുവിലെ വില്ലേജിൽ ജനുവരി 10 നും ഉദയനാപുരം വില്ലേജിൽ 14 നുമാണ് സർവേ.

ഹൈ റെസലൂഷൻ ക്യാമറ ഘടിപ്പിച്ച ഡ്രോൺ സ്ഥലത്തിന് മുകളിലൂടെ പറന്ന് അതിർത്തികളുടെ ഫോട്ടോ എടുക്കുകയാണ് ചെയ്യുന്നത് .

വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു അധ്യക്ഷത വഹിച്ചു.

ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ എ.കെ. സത്യൻ, സൂപ്രണ്ടുമാരായ സി. പ്രേമൻ, ബി. ഉണ്ണികൃഷ്ണൻ , വൈക്കം ഭൂരേഖ തഹസിൽദാർ പി. സജി, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.