കോട്ടയം ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനിങ് മെഷീൻ പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ചയിലധികം; രോഗികൾ ദുരിതത്തിൽ; പിന്നിൽ സ്വകാര്യ ലാബുകളുമായുള്ള ഒത്തുകളിയെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനിങ് മെഷീൻ പ്രവർത്തനം നിലശ്ചിട്ട് ഒരാഴ്ചയിലധികം. കണ്ണടച്ച് അധികൃതർ. രോ​ഗികൾ ദുരിതത്തിൽ.

ദിനംപ്രതി ആയിരത്തിലധികം രോഗികൾ എത്തുന്ന നഗരത്തിലെ പ്രധാന ചികിത്സാ കേന്ദ്രമാണ് കോട്ടയം ജനറൽ ആശുപത്രി. അവിടെയാണ് ഇത്തരത്തിൽ സി.ടി സ്കാനിങ് മെഷീൻ പ്രവർത്തിക്കാതെ രോഗികൾ ദുരിതത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ ആശുപത്രിയുടെ സമീപത്ത് നിരവധി സ്വകാര്യ സ്കാനിങ്ങ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സിടി സ്കാനിങ്ങ് എങ്ങുമില്ല. പിന്നെ രോഗികൾ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലോ, ബേക്കർ ജംങ്ഷനിലുളള മംഗളം സ്കാനിങ്ങ് സെൻററിനെയോ ആണ് .

മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ട് സ്കാനിങ്ങ് തീയതി എടുത്ത് കാത്തിരിക്കണം. അപ്പോൾ കാലതാമസം വേണ്ടി വരുന്നു.

അതുകൊണ്ട് തന്നെ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി ടി സ്കാനിങ് സംവിധാനം രോ​ഗികൾക്കൊരു ആശ്വസമായിരുന്നു.

സ്വകാര്യ സ്കാനിങ്ങ് സെന്ററുകളിൽ അധിക ചാർജ്ജ് നല്കി സ്കാനിങ്ങ് ചെയ്യേണ്ടിവരുന്നത് സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയാണ്. എന്നാൽ അത് ഒഴിവാക്കാൻ പറ്റാത്തതിനാൽ സാധാരണക്കാരായ ആളുകൾ വലിയ തുക മുടക്കി പുറത്ത് സ്വകാര്യ സെൻററുകളെത്തന്നെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ സ്വകാര്യ ലാബുകളുമായി അധികൃതർ നടത്തുന്ന ഒത്തുകളിയാണോ ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.