കോട്ടയം ജില്ലാതല ശിശുദിന റാലിയും സമ്മേളനവും നവംബർ 14ന് തൃക്കൊടിത്താനത്ത് ; സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ കോട്ടയം സെന്റ് ആൻസ് എൽ.പി. സ്‌കൂളിലെ ദുആ മറിയം സലാം ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാതല ശിശുദിന റാലിയും സമ്മേളനവും നവംബർ 14ന് തൃക്കൊടിത്താനത്ത് നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

രാവിലെ എട്ടിന് സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളി ഗ്രൗണ്ടിൽ നിന്ന് തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വർണാഭമായ ശിശുദിന റാലി നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടക്കുന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ കോട്ടയം സെന്റ് ആൻസ് എൽ.പി. സ്‌കൂളിലെ ദുആ മറിയം സലാം ഉദ്ഘാടനം ചെയ്യും. കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസിലെ നികേത് മനോജ് അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസിലെ റിനു നിസ് മാർട്ടിനാണ് കുട്ടികളുടെ സ്പീക്കർ.