കോട്ടയത്ത് സഹോദരി ഭര്‍ത്താവിനെ കണ്ട് മടങ്ങവേ അൻപത്തിയഞ്ചുകാരൻ കുഴഞ്ഞ് വീണ് മരിച്ചു ; പിന്നാലെ സഹോദരി ഭര്‍ത്താവും
സ്വന്തം ലേഖിക
കോട്ടയം : കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും,പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്ബില്‍ ആര്‍.ചെല്ലയ്യന്‍ നാടാറും (69),ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ്.എച്ച് മൗണ്ട് നീണ്ടൂര്‍പറമ്ബില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹനനുമാണ്(55) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയു വില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്.തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുബോള്‍ ശാരീരിക പ്രശ്നം തോന്നി സുഹൃത്തിന്‍്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു . ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രാഥമികശുശ്രൂഷ നല്‍കും മുമ്ബേ തന്നെ മരണം സംഭവിച്ചു.ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും വിയോഗം ഉണ്ടായത്.സ്റ്റാന്‍ലി മോഹനന്‍്റെ സംസ്ക്കാരം ജന്മനാടായ മാര്‍ത്താഢത്ത് ഇന്ന് നടന്നു.ചെല്ലയ്യന്‍ നാടാരുടെ സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.