
സ്വന്തം ലേഖകൻ
കോട്ടയം: തിരുവനന്തപുരത്ത് എ.കെ.ജി സെൻ്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഡിവൈഎഫ് ഐ പ്രവർത്തകർ ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജോയിന്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ , കമ്മറ്റിയംഗം വിഷ്ണു ഗോപാൽ , വിഷ്ണു രാജേന്ദ്രൻ , അരുൺകുമാർ, എന്നിവരെയാണ് വെസ്റ്റ് എസ്.എച്ച്. ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.
കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമണം നടന്നിട്ട് ദിവസങ്ങളായിട്ടും പ്രതികളെ പിടിക്കാത്തതിൽ പൊലീസ് സംരക്ഷണം നല്കുന്നുവെന്ന് തിരുവഞ്ചൂരും, പ്രതികളെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.