
കോട്ടയം: കോട്ടയത്ത് പകല്‍ ചൂട് കൂടുന്നു. പല ദിവസങ്ങളിലും പകല്‍ 37 ഡിഗ്രി ചൂടാണു അനുഭവപ്പെടുന്നത്.
അള്‍ട്രാവയലറ്റ് രശ്മികളുടെ അളവു കൂടുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
ചങ്ങനാശേരിയിലാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ഏറ്റവും കൂടുതല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകല്‍ 10 മണി മുതല്‍ 3 മണി വരെയാണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ഈ സമയത്തു നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ശരീരം മുഴുവന്‍ മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍ കുട, തൊപ്പി, സണ്‍?ാസ് എന്നിവ നിര്‍ബന്ധമായും കരുതുക. യാത്രകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
ചര്‍മ്മരോഗമുള്ളവര്‍, കാന്‍സര്‍ രോഗികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങള്‍ക്കും മണല്‍ പ്രദേശങ്ങള്‍ക്കും സമീപം അള്‍ട്രാവയലറ്റ് പ്രതിഫലനം കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.



