video
play-sharp-fill
റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം; അന്വേഷണ ചുമതല മധ്യമേഖലാ ഡിഐജി സാം തങ്കയ്യന്

റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം; അന്വേഷണ ചുമതല മധ്യമേഖലാ ഡിഐജി സാം തങ്കയ്യന്

സ്വന്തം ലേഖകന്‍

കൊച്ചി: റിമാന്‍ഡ് പ്രതി കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും.

എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. പൊലീസ് മര്‍ദ്ദനം മൂലമാണ് ഷഫീഖ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. കാക്കനാട് ജയില്‍ സൂപ്രണ്ട്, ജയില്‍ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐ.ജി നാഗരാജു പറഞ്ഞു.