കോട്ടയം ചുങ്കം പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി മറിഞ്ഞു ; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു

Spread the love

കോട്ടയം : ചുങ്കം പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാരായ യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ചുങ്കം വാരിശ്ശേരി സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

കാർ പൂർണ്ണമായും തകർന്നു. അപകടത്തിനു ശേഷം ചുങ്കം ഭാ​ഗത്ത് ഒരുമണിക്കൂറിലധികം ​ഗതാ​ഗതം തടസ്സപെട്ടു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ​ഗതാ​ഗതം പൂർവ്വ സ്ഥിതിയിലാക്കി.