കോട്ടയം ജില്ലയില്‍ 462 പുതിയ കോവിഡ് രോഗികള്‍: 457 പേർക്കും സമ്പർക്കം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 462 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 457 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 211 പുരുഷന്‍മാരും 215 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

545 പേര്‍ രോഗമുക്തരായി. 5776 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 55134 പേര്‍ കോവിഡ് ബാധിതരായി. 49220 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12347 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 54

ചങ്ങനാശേരി- 31

എരുമേലി- 21

മാടപ്പള്ളി, അതിരമ്പുഴ- 20

മുണ്ടക്കയം-19

പാലാ-17

വെള്ളാവൂര്‍, കടുത്തുരുത്തി-16

കല്ലറ-13

ഏറ്റുമാനൂര്‍, വൈക്കം-11

പായിപ്പാട്-10

പാമ്പാടി, തലയാഴം, കുറിച്ചി, കടനാട് – 9

ആര്‍പ്പൂക്കര-8

കുമരകം, കുറവിലങ്ങാട്, അയ്മനം, നീണ്ടൂര്‍-7

എലിക്കുളം, കാഞ്ഞിരപ്പള്ളി, മണിമല-6

ഞീഴൂര്‍, വെച്ചൂര്‍, പനച്ചിക്കാട്-5

രാമപുരം, വാകത്താനം, തൃക്കൊടിത്താനം, മുളക്കുളം, മണര്‍കാട്, കിടങ്ങൂര്‍, കാണക്കാരി, കരൂര്‍, ചെമ്പ്, ഭരണങ്ങാനം, വാഴപ്പള്ളി, അയര്‍ക്കുന്നം-4

പുതുപ്പള്ളി, മാഞ്ഞൂര്‍, കുരോപ്പട, ചിറക്കടവ്, മീനച്ചില്‍, ടി.വി പുരം, മുത്തോലി, പൂഞ്ഞാര്‍-3

തിരുവാര്‍പ്പ്, ഉദയനാപുരം, തലപ്പലം,ഉഴവൂര്‍, മറവന്തുരുത്ത്, പാറത്തോട്, വിജയപുരം-2

വാഴൂര്‍, അകലക്കുന്നം, വെളിയന്നൂര്‍, മേലുകാവ്, ഈരാറ്റുപേട്ട, കങ്ങഴ, നെടുംകുന്നം, കടപ്ലാമറ്റം, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, തീക്കോയി, കറുകച്ചാല്‍-1