play-sharp-fill
കോട്ടയം ജില്ലയിൽ ഗുണ്ടകള്‍ക്കെതിരെ  വ്യാപക പരിശോധന; 185 ഓളം ഗുണ്ടകളെ പരിശോധിച്ചു; നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കി

കോട്ടയം ജില്ലയിൽ ഗുണ്ടകള്‍ക്കെതിരെ വ്യാപക പരിശോധന; 185 ഓളം ഗുണ്ടകളെ പരിശോധിച്ചു; നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കി

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാനമൊട്ടാകെ പോലീസ്‌ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.


ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 185 ഓളം ഗുണ്ടകളെ പരിശോധിക്കുകയും,100 ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ 43 ഓളം പേർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കുകയും, മരങ്ങാട്ടുപള്ളി സ്റ്റേഷനിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു.

ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.