video
play-sharp-fill

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെതിരെ വധഭീഷണി മുഴക്കി; തടയാൻ ശ്രമിച്ച ഭാര്യയെ അപമാനിക്കാൻ ശ്രമം; കൊഴുവനാൽ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പാലാ പോലീസിൻ്റെ പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെതിരെ വധഭീഷണി മുഴക്കി; തടയാൻ ശ്രമിച്ച ഭാര്യയെ അപമാനിക്കാൻ ശ്രമം; കൊഴുവനാൽ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പാലാ പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പിടിയിൽ.

കൊഴുവനാൽ വലിയപറമ്പിൽ വീട്ടിൽ രാജപ്പൻ മകൻ ജയൻ (പാണ്ടിജയൻ 45) നെയാണ് പാലാ പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ഇയാളുടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജയനെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് പാലാ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജോസ് സ്റ്റീഫൻ, മഹേഷ്, ശ്യാംലാൽ, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.