video
play-sharp-fill
ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച വാക്ക് തർക്കം; സഹപ്രവർത്തകനെ ഇരുമ്പ് സ്പാനർ ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ആസാം സ്വദേശി അറസ്റ്റിൽ; പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും

ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച വാക്ക് തർക്കം; സഹപ്രവർത്തകനെ ഇരുമ്പ് സ്പാനർ ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ആസാം സ്വദേശി അറസ്റ്റിൽ; പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും

സ്വന്തം ലേഖകൻ

കോട്ടയം: ആസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം ലക്ഷിംപൂർ സ്വദേശിയായ ഭീമാലാൽ സാഹു (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ കമ്പനിയിലെ ജോലിക്കാരനായ ആസാം സ്വദേശിയെ ഇരുമ്പ് സ്പാനർ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭീമാലാൽ തന്റെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് സ്പാനർ ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ആവർത്തിച്ചുള്ള ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭീമാലാലിനെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ് എം. എച്ച്, രാജ് മോഹൻ, സി.പി.ഓ മാരായ ജയൻ, ബിനീഷ് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.