
കോട്ടയം : മദ്യം വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പെരുമ്പായിക്കാട് മള്ളുശ്ശേരി സ്വദേശി അനന്തു സത്യൻ (26) നേ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകിട്ട് 6:30 മണിയോടുകൂടി അയ്മനം കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച് ഇവിടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിന്ന മധ്യവയസ്കനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ബാറിൽ നിന്നും ഇറങ്ങി വന്ന അനന്തു ഇതിനു സമീപം ഉണ്ടായിരുന്ന മധ്യവയസ്കനോട് മദ്യം വാങ്ങി തരാൻ പറഞ്ഞതിനെ ഇയാൾ നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് അനന്തു മധ്യവയസ്കനെ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.