
സ്വന്തം ലേഖകൻ
കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 6 പേര് കൂടി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് കോട്ടയം ശാസ്താംകോവിൽ, മുടക്കൽ വീട്ടിൽ പ്രജീഷ്, അയ്മനം ചിറ്റക്കാട്ട് വീട്ടിൽ ശ്രീക്കുട്ടൻ, പനച്ചിക്കാട് തെക്കേപ്പറമ്പിൽ വീട്ടിൽ മനോജ്, ഇടമറുക് ഒറ്റലാനിക്കൽ വീട്ടിൽ സ്കറിയ, മൂന്നിലവ് തോട്ടക്കര വീട്ടിൽ ജോൺസൺ മാത്യു, മേലുകാവ് കൊടുംപിടി കാനത്തിൻകാട്ടിൽ വീട്ടിൽ ബിന്റോ തങ്കച്ചൻ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group