video
play-sharp-fill
കുടുംബ പ്രശ്നം;അമ്മായിയമ്മയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; തീക്കോയി സ്വദേശിയായ യുവാവ് പിടിയിൽ

കുടുംബ പ്രശ്നം;അമ്മായിയമ്മയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; തീക്കോയി സ്വദേശിയായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തീക്കോയി: മധ്യവയസ്കയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി വേലത്തുശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജ് (42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രി ഏഴു മണിയോടുകൂടി ഇയാളുടെ ഭാര്യയുടെ അമ്മയായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ വീട്ടില്‍ വച്ച് ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ,എസ്.ഐ ഷാബുമോൻ ജോസഫ്, ജയപ്രകാശ് പി.ഡി, സി.പി. ഓ മാരായ ജിനു കെ. ആർ, അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.