മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പൂവരണി സ്വദേശിയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പാലാ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി

Spread the love

കോട്ടയം:മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പൂവരണി സ്വദേശിയായ സ്കറിയാ ചാക്കോയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്.

video
play-sharp-fill

പൂവരണി വില്ലേജ് പുറത്തേൽ വീട്ടിൽ ജോസ് എന്ന കോനേൽ ജോസ് (66) നെതിരെയാണ് പാലാ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2018ലാണ് കേസിലാസ്പദമായ സംഭവം നടക്കുന്നത്.പൂവരണി പള്ളിക്ക് സമീപം വാക്കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group