കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ; മത്സരങ്ങൾ കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും; വ്യാപാരികളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകൾ പങ്കെടുക്കും

Spread the love

കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും.

video
play-sharp-fill

മത്സരങ്ങൾ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.എൻ പണിക്കർ ഉദ്ഘാടനം ചെയ്യും.

കോട്ടയം മർച്ചന്റ്‌സ് പ്രീമിയർ ലീഗ് എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ സെക്രട്ടറി കെ.പി നൗഷാദ് , ട്രഷറ൪ സി എ ജോണ്,മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് പ്രസിഡന്റ് അരുൺ മർക്കോസ് മാടപ്പാട്ട്, പ്രോഗ്രാം ജനറൽ കൺവീനർ ഗിരീഷ് പി.ബി, സെക്രട്ടറിയേറ്റ് അംഗങ്ങളായ രാധാകൃഷ്ണൻ കെ പി, തോമസ് എ എ, നൗഷാദ് പനച്ചിമൂട്ടിൽ, പി കെ അബ്ദുൽ സലാം, ജോസഫ് കുര്യൻ യൂത്ത് വിംഗ് സെക്രട്ടറി ഫിന്നി മാത്യു എന്നിവർ യോഗത്തിൽ പങ്കെടുക്കും.