ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുരേ‌ഷ് കുറുപ്പിന്റെ കത്ത്; സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ വീണ്ടും തിരഞ്ഞടുത്തു; വി എൻ വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസല്‍ കഴിഞ്ഞ സമ്മേളനം മുതല്‍ സ്ഥാനത്ത് തുടരുകയായിരുന്നു

Spread the love

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസല്‍ കഴിഞ്ഞ സമ്മേളനം മുതല്‍ തുടരുകയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

video
play-sharp-fill

ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ. വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകള്‍ :ചാരുലത. മരുമകൻ : അലൻ ദേവ്.

സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, അഡ്വ. കെ. അനില്‍കുമാർ, എം.പി. ജയപ്രകാശ്, കെ. അരുണൻ, ബി. ആന്ദക്കുട്ടൻ എന്നിവരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായതിനാലാണ് അനില്‍കുമാർ ഒഴിവാക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. മറ്റുള്ളവർ പ്രായപരിധി കഴി‌ഞ്ഞതിനാലും ആരോഗ്യപ്രശ്നവും മൂലമാണ് ഒഴിവായത്.