video
play-sharp-fill

കോവിഡ് വാക്സിൻ; ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് വിതരണം ഇന്ന് പൂർത്തിയാകും

കോവിഡ് വാക്സിൻ; ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് വിതരണം ഇന്ന് പൂർത്തിയാകും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ആദ്യഡോസ് വിതരണം ഫെബ്രുവരി അഞ്ചിനു പൂർത്തിയാകും. രജിസ്റ്റർ ചെയ്തിരുന്ന 29679 പേരിൽ 18527 പേർക്ക് ഫെബ്രുവരി നാല് വരെ നൽകി. 9600 പേർ വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിവിധ തരം അലർജികൾ ഉള്ളവർ, നിലവിൽ കോവിഡ് പോസിറ്റീവായവർ, ക്വാറന്റയിനിൽ കഴിയുന്നവർ, സ്ഥലത്ത് ഇല്ലാത്തവർ, സമീപ കാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. 148 പേർ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചു. ശേഷിക്കുന്നവർക്ക് ഇന്ന് മരുന്ന് നൽകി ആദ്യ ഡോസ് വിതരണം പൂർത്തിയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ 281 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് 14244 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സാ വിഭാഗങ്ങളിലുള്ളവരും ആശാ, അങ്കണവാടി പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സ്വകാര്യമേഖലയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബോറട്ടറികൾ എന്നിവ ഉൾപ്പെടെ 447 സ്ഥാപനങ്ങളിൽ നിന്നുള്ള 15400 ജീവനക്കാരും കേന്ദ്ര സർക്കാർ വകുപ്പുകളുമായി ബന്ധപ്പട്ട ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന 35 പേരുമാണ് ജില്ലയിൽ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്.

ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ വിതരണം ഫെബ്രുവരി 15ന് ആരംഭിക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.