video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamഎല്ലാവർക്കും സൗജന്യമായി കോവിഡിന്‍റെ മൂന്ന് വാക്‌സിനുകളും ലഭ്യമാകും; കോട്ടയം ജില്ലയിൽ ജൂലൈ നാല് മുതല്‍ കോവിഡ്...

എല്ലാവർക്കും സൗജന്യമായി കോവിഡിന്‍റെ മൂന്ന് വാക്‌സിനുകളും ലഭ്യമാകും; കോട്ടയം ജില്ലയിൽ ജൂലൈ നാല് മുതല്‍ കോവിഡ് വാക്‌സിനേഷന് പുതിയ ക്രമീകരണമെന്ന് കളക്ടർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷന് ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം.

കുട്ടികള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി കോവിഡിന്‍റെ മൂന്ന് വാക്‌സിനുകളും പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുമെന്ന് കോട്ടയം ജില്ല കലക്‌ടര്‍ ഡോ.പി.കെ ജയശ്രീ പറഞ്ഞു. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറല്‍ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് കൊവിഡ് വാക്‌സിനേഷന്‍ സൗകര്യം ലഭിക്കുക. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ ഡോസ് എല്ലാ ചൊവ്വാഴ്‌ചകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ആശുപത്രികളിലും നല്‍കും.

12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും വാക്‌സിന്‍ ലഭിക്കും.
കുഞ്ഞുങ്ങളുടെ പതിവ് വാക്‌സിനേഷന്‍ ദിനമായ ബുധനാഴ്‌ച്ച മറ്റുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കില്ല. ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ക്രമീകരണം ജീവനക്കാരുടെ i സേവനം കാര്യക്ഷമമാക്കുന്നതിനും വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരാനും സഹായിക്കും. ജില്ലയില്‍ 18 വയസ്സിന് താഴെയുള്ള 80 ശതമാനം കുട്ടികളും ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. 25,000 കുട്ടികളാണ് ഇനി ജില്ലയില്‍ ആദ്യഡോസ് സ്വീകരിക്കാനുള്ളതെന്നാണ് നിഗമനം. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണം.

അറുപത് വയസ്സിന് മുകളിലുള്ളവരില്‍ 40 ശതമാനം പേര്‍ മാത്രമേ ജില്ലയില്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.
രണ്ടാം ഡോസ് സ്വീകരിച്ച്‌ ഒൻപത് മാസം പിന്നിട്ട 60 വയസിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കും. കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയോ മരണമടയുകയോ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും 60 വയസിനുമുകളിലുള്ളവരാണ്. ഇവരില്‍ പലരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments