play-sharp-fill
കോട്ടയം ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്; 487 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്; 487 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 226 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ മൂന്ന്് പേര്‍ രോഗബാധിതരായി. 487 പേര്‍ രോഗമുക്തരായി. 2514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 119 പുരുഷന്‍മാരും 92 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 38 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4913 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,30,051 കോവിഡ് ബാധിതരായി. 3,23,003 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29984 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം-22

ചങ്ങനാശേരി-13

കാഞ്ഞിരപ്പള്ളി-11

ആര്‍പ്പൂക്കര-10

കുറവിലങ്ങാട്-8

രാമപുരം, പാ്മ്പാടി-7

അയ്മനം, എലിക്കുളം, എരുമേലി, വാഴൂര്‍, തിടനാട്-6

മണിമല, ചിറക്കടവ്, കൂരോപ്പട, കുറിച്ചി-5

പുതുപ്പള്ളി, മുത്തോലി, വാകത്താനം, മുണ്ടക്കയം, മാടപ്പള്ളി-4

വൈക്കം, കടപ്ലാമറ്റം, വാഴപ്പള്ളി, അതിരമ്പുഴ, കടുത്തുരുത്തി, വെള്ളൂര്‍, വിജയപുരം, പാറത്തോട്, മണര്‍കാട്, മരങ്ങാട്ടുപിള്ളി, ഏറ്റുമാനൂര്‍, അകലക്കുന്നം-3

കറുകച്ചാല്‍, കോരുത്തോട്, ഉഴവൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, നീണ്ടൂര്‍, തൃക്കൊടിത്താനം, നീണ്ടൂര്‍, തൃക്കൊടിത്താനം, പാലാ, മാഞ്ഞൂര്‍, കല്ലറ, മീനച്ചില്‍, തീക്കോയി, കരൂര്‍-2

മൂന്നിലവ്,കടനാട്, ഭരണങ്ങാനം, ഞീഴൂര്‍, വെളിയന്നൂര്‍, തലപ്പലം, കങ്ങഴ, കുമരകം, പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്, വെച്ചൂര്‍, തിരുവാര്‍പ്പ്, മീനടം, മുളക്കുളം, പനച്ചിക്കാട്, മറവന്തുരുത്ത്- 1