കോട്ടയം ജില്ലയില്‍ 187 പേർക്ക് കോവിഡ്; 234 പേര്‍ക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 234 പേര്‍ രോഗമുക്തരായി. 2395 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 85 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445585 പേര്‍
കോവിഡ് ബാധിതരായി. 442774 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6137 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കുറവിലങ്ങാട്-18
കോട്ടയം-13
കാഞ്ഞിരപ്പള്ളി-10
പാലാ-9
വിജയപുരം-8
ഏറ്റുമാനൂര്‍, ഞീഴൂര്‍, ചിറക്കടവ്-7
അതിരമ്പുഴ-6
മുത്തോലി, ഉഴവൂര്‍, ചങ്ങനാശേരി
മരങ്ങാട്ടുപിള്ളി-5
മാടപ്പള്ളി, മാഞ്ഞൂര്‍-4
പനച്ചിക്കാട്, വൈക്കം, മണിമല, കറുകച്ചാല്‍, പാമ്പാടി, കിടങ്ങൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, തിടനാട്-3
തലപ്പലം, കുറിച്ചി, മണര്‍കാട്, എരുമേലി, പാറത്തോട്, പായിപ്പാട്, ആര്‍പ്പൂക്കര, ഭരണങ്ങാനം, വാഴപ്പള്ളി, കരൂര്‍, വാഴൂര്‍, മീനടം, മുണ്ടക്കയം-2
കാണക്കാരി, വെള്ളാവൂര്‍, മുളക്കുളം, കോരുത്തോട്, കടപ്ലാമറ്റം, അകലക്കുന്നം, വെച്ചൂര്‍, മീനച്ചില്‍, തലയോലപ്പറമ്പ്, ചെമ്പ്, തൃക്കൊടിത്താനം, മേലുകാവ്, വെള്ളൂര്‍, രാമപുരം, കൊഴുവനാല്‍, ടി.വി പുരം, കങ്ങഴ, തീക്കോയി, കല്ലറ, എലിക്കുളം, നെടുംകുന്നം-1