play-sharp-fill
കോട്ടയം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് ; 228 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് ; 228 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2922 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 110 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

143 പേര്‍ രോഗമുക്തരായി. 1616 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85174 പേര്‍ കോവിഡ് ബാധിതരായി. 82909 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 9680 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -26

അയർക്കുന്നം -22

പാമ്പാടി -15

മണിമല -14

ചങ്ങനാശേരി -12

ഏറ്റുമാനൂർ -10

കുമരകം,കാണക്കാരി -7

വെള്ളൂർ, ആർപ്പൂക്കര, കടുത്തുരുത്തി, മാടപ്പള്ളി-6

പാറത്തോട്, പാലാ, പുതുപ്പള്ളി, മണർകാട്, മുളക്കുളം – 5

പനച്ചിക്കാട്, കൂരോപ്പട, ചെമ്പ് – 4

തൃക്കൊടിത്താനം, രാമപുരം, കരൂർ, അതിരമ്പുഴ, ചിറക്കടവ് – 3

തലപ്പലം, കുറിച്ചി, വെച്ചൂർ, കടനാട്, വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, കിടങ്ങൂർ, വൈക്കം, പൂഞ്ഞാർ തെക്കേക്കര, മീനടം, ഈരാറ്റുപേട്ട, മുണ്ടക്കയം, മറവന്തുരുത്ത് – 2

മരങ്ങാട്ടുപിള്ളി, കറുകച്ചാൽ, എലിക്കുളം, മുത്തോലി, കുറവിലങ്ങാട്, തീക്കോയി, അയ്മനം, നീണ്ടൂർ, പൂഞ്ഞാർ, തലയോലപ്പറമ്പ്, വിജയപുരം, തിടനാട്, അകലക്കുന്നം -1

Tags :