play-sharp-fill
കോട്ടയം ജില്ലയിൽ 588 പേർക്ക് കൊവിഡ്; 582 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്

കോട്ടയം ജില്ലയിൽ 588 പേർക്ക് കൊവിഡ്; 582 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 588 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 582 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറ് പേർ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 253 പുരുഷൻമാരും 276 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

341 പേർ രോഗമുക്തരായി. 6136 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 69096 പേർ കോവിഡ് ബാധിതരായി. 62760 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17482 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം- 97

അയർക്കുന്നം- 27

കറുകച്ചാൽ- 20

മാഞ്ഞൂർ- 19

മീനച്ചിൽ- 18

ഈരാറ്റുപേട്ട,കിടങ്ങൂർ- 16

ചങ്ങനാശേരി,കാഞ്ഞിരപ്പള്ളി-15

പാമ്പാടി-14

കടുത്തുരുത്തി, പാലാ, തലപ്പലം,കൂരോപ്പട-13

ഏറ്റുമാനൂർ- 12

പുതുപ്പള്ളി, മുളക്കുളം, കോരുത്തോട്-11

തലയാഴം, ഭരണങ്ങാനം, അയ്മനം, നെടുംകുന്നം, വൈക്കം, എരുമേലി, അതിരമ്പുഴ-10

പനച്ചിക്കാട്, ചിറക്കടവ്-9

കാണക്കാരി, വിജയപുരം-8

അകലക്കുന്നം,മണർകാട്-7

മീനടം-6

ഉദയനാപുരം, വാഴൂർ, നീണ്ടൂർ, ചെമ്പ്, വെച്ചൂർ, കടനാട്, കൊഴുവനാൽ-5

കുറിച്ചി, പള്ളിക്കത്തോട്, കങ്ങഴ, മരങ്ങാട്ടുപിള്ളി-4

കുറവിലങ്ങാട്, മുത്തോലി, വാഴപ്പള്ളി, ആർപ്പൂക്കര, മൂന്നിലവ്, കരൂർ, വാകത്താനം, പാറത്തോട്, മുണ്ടക്കയം, ടി.വി പുരം, വെള്ളൂർ, കുമരകം-3

മറവന്തുരുത്ത്, തിടനാട്, വെള്ളാവൂർ, ഉഴവൂർ, തൃക്കൊടിത്താനം, പായിപ്പാട്, പൂഞ്ഞാർ, എലിക്കുളം-2

മാടപ്പള്ളി, രാമപുരം, കടപ്ലാമറ്റം, മണിമല, ഞീഴൂർ, തീക്കോയി, കല്ലറ-1