കൊവിഡ് പ്രതിരോധം: ആദ്യ ഘട്ടത്തില്‍ കോളേജുകള്‍ തുറക്കുന്നു; കോളേജുകള്‍ തുറക്കുക ജനുവരി നാല് മുതല്‍

കൊവിഡ് പ്രതിരോധം: ആദ്യ ഘട്ടത്തില്‍ കോളേജുകള്‍ തുറക്കുന്നു; കോളേജുകള്‍ തുറക്കുക ജനുവരി നാല് മുതല്‍

തേര്‍ഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നു മാസങ്ങളായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ആദ്യ ഘട്ടമായി കോളേജുകള്‍ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളേജുകളില്‍ ഹാജരാകണം. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനസമയം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അദ്ധ്യയനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്ടുകളാക്കിയും അദ്ധ്യയനം ക്രമീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജരോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകര്‍ക്കും എത്താം