അഞ്ചിലധികം ആളുകൾ കൂടരുത്; വാഹനങ്ങൾ സർവീസ് നടത്തരുത്; ആളുകൾ പുറത്തിറങ്ങുന്നത് അടിയന്തര ആവശ്യങ്ങൾക്കു മാത്രം; കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ്് സോണുകളിൽ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തി. ഈ നിയന്ത്രണങ്ങൾ ഇങ്ങനെ

1. പൊലീസ് ആരോഗ്യ വകുപ്പുകൾ സംയുക്തമായി കണ്ടെയ്ൻമെന്റ് സോണിനുള്ളിലെ നിയന്ത്രിത മേഖല നിർണ്ണയിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. നിയന്ത്രിത മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും പ്രത്യേകം പ്രത്യേകം കവാടങ്ങൾ ഉണ്ടായിരിക്കേണ്ടതും ഇവിടെ കർശന നിരീക്ഷണം ഏർപ്പെടുത്തേണ്ടതുമാണ്.

3. നിയന്ത്രിത മേഖലയിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കു നിയന്ത്രണങ്ങൾക്കു വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.

4. നിയന്ത്രിത മേഖലയിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനു സന്നദ്ധ പ്രവർത്തകരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയോഗിക്കേണ്ടതാണ്. ഇവർക്കു പ്രത്യേകം പാസുകൾ അനുവദിച്ചു നൽകേണ്ടതാണ്.

5. നിയന്ത്രിത മേഖലയിൽ പൊതുജനങ്ങൾക്കു ആവശ്യമുള്ള പക്ഷം ബന്ധപ്പെടുവാനായി പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നിവയുടെ പ്രധാനപ്പെട്ട നമ്പരുകൾ പ്രദർശിപ്പിക്കേണ്ടതാണ്.

6. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള അനൗൺസ്‌മെന്റ് വാഹനം ഏർപ്പാട് ചെയ്യേണ്ടതാണ്.

7. ഈ വാർഡുകളിൽ ഒരു സാഹചര്യത്തിലും അഞ്ചിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല.

8 . ഈ പ്രദേശങ്ങളിൽ പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

9. ആശുപത്രികൾക്കു ഈ നിയന്ത്രണങ്ങൾ ബാധകമല്ല.