കോട്ടയത്ത് മാസ്‌ക് ഉപയോഗിക്കാത്തവർക്ക് പിഴ ഈടാക്കുന്നത് കൂടുതൽ കർശനമാക്കും ; പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

കോട്ടയത്ത് മാസ്‌ക് ഉപയോഗിക്കാത്തവർക്ക് പിഴ ഈടാക്കുന്നത് കൂടുതൽ കർശനമാക്കും ; പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം നിർദേശിച്ചു.


ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് ഉപയോഗിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ശുചീകരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോകുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് ഉടമകളും ജനങ്ങളും ശ്രദ്ധിക്കണം. രാത്രി ഒൻപതിനു ശേഷം യാത്രയ്ക്ക് കർശന നിയന്ത്രണമുണ്ട്. ഈ സമയക്രമം പാലിക്കാൻ കഴിയുന്ന രീതിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനത്തിനും അണുനശീകരണത്തിനും നടപടികൾ സ്വീകരിക്കണം.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിലവിലുള്ള മാർ ഗനിർദേശങ്ങൾ പാലിക്കണം. മാസ്‌ക് ഇല്ലാത്തവർക്ക് പിഴ ഈടാക്കുന്നത് കൂടുതൽ കർശനമായി നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി.