
കോട്ടയം ജില്ലയിൽ പുതിയ മൂന്നു ക്ലസ്റ്ററുകള്‍; ആകെ 11 ക്ലസ്റ്ററുകള്‍
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ കൊവിഡ് വ്യാപനം ഗണ്യമായി ഉയര്‍ന്ന മൂന്നു കേന്ദ്രങ്ങള്‍കൂടി ക്ലസ്റ്ററുകളാക്കി അധിക നിയന്ത്രണം ഏര്‍പ്പെടുത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ തട്ടാംപറമ്പ്(വാര്‍ഡ്-11), കുന്നുവേലി, കൂമ്പേല്‍(വാര്‍ഡ്-14) എന്നീ മേഖലകള്‍ ചേര്‍ത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായും വിജയപുരം ഗ്രാമപഞ്ചായത്തിലെ വടവാതൂര്‍ എം.ആര്‍.എഫ്, പാറമ്പുഴ മിഡാസ് എന്നീ കമ്പനികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളുമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ (രണ്ടാം മൈല്‍) ഇരുമ്പുകുത്തി കോളനി മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 11 ആയി. ഇതില്‍ ആറ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളും മൂന്ന് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളും രണ്ട് കമ്യൂണിറ്റി ക്ലസ്റ്ററുകളും ഉള്‍പ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
