കോട്ടയം കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു; ഗൃഹോപകരണങ്ങൾ അടിച്ചു തകർത്തു; കേസിൽ രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വേളൂർ കാരപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അജി മകൻ ആദർശ് മോൻ പി. എ (22), വേളൂർ കാരാപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശിവപ്രസാദ് മകൻ ഗോകുൽ ശിവപ്രസാദ് പി.എ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍ താമസിക്കുന്ന പ്രമോദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രമോദിനെ കയ്യിൽ കരുതിയിരുന്ന പൈപ്പ്റേഞ്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന ഭാര്യയെയും ഇരുവരും ചേർന്ന് മർദ്ദിച്ചു.

തുടർന്ന് വീട്ടിലെ ഗൃഹോപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയായിരുന്നു.

ഇവർക്ക് പ്രമോദിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി പ്രമോദിനെയും, ഭാര്യയെയും ആക്രമിച്ചത്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ ബിജു സി.എസ്, എ.എസ്.ഐ ബിജു, സി.പി.ഓ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.