കോട്ടയത്തെ കൗൺസിലർമാരെ കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ?  കോട്ടയം മാറണ്ടേ? മാറണം… മാറ്റണം നമുക്ക്; നിങ്ങളുടെ വാർഡിൽ വെള്ളമുണ്ടോ? വെളിച്ചമുണ്ടോ? പൊളിഞ്ഞ റോഡുകൾ നന്നാക്കാറുണ്ടോ? മാലിന്യം നീക്കം ചെയ്യാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ; നഗരസഭാ കൗൺസിലർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ തേർഡ് ഐ ന്യൂസ്  നടത്തിയ  ജനകീയ സർവ്വേ നാല് വാർഡുകളിൽ പൂർത്തിയായപ്പോൾ മികച്ച റേറ്റിംഗ് ലഭിച്ചത് അഞ്ചാം വാർഡ് കൗൺസിലർ വിനു ആർ മോഹന്

സ്വന്തം ലേഖകൻ

കോട്ടയം: നിങ്ങളുടെ വാർഡിൽ വെള്ളമുണ്ടോ? വെളിച്ചമുണ്ടോ? പൊളിഞ്ഞ റോഡുകൾ നന്നാക്കാറുണ്ടോ? മാലിന്യം നീക്കം ചെയ്യാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ; നഗരസഭാ കൗൺസിലർമാരുടെ വാർഡിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ജനകീയ സർവ്വേയുമായി കോട്ടയം നഗരസഭയുടെ അൻപത്തിരണ്ട് വാർഡുകളിലും തേർഡ് ഐ ന്യൂസ് എത്തുകയാണ്.

വാർഡിലെ കൗൺസിലർമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ജനകീയ സർവ്വേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് നടത്തിയ സർവ്വേ നാല് വാർഡുകളിൽ പൂർത്തിയായപ്പോൾ മികച്ച റേറ്റിംഗ് ലഭിച്ചത് അഞ്ചാം വാർഡ് കൗൺസിലർ വിനു ആർ മോഹനാണ്. ഓരോ വാർഡിലേയും വോട്ടർമാർ പറയുന്ന അഭിപ്രായങ്ങളും പരാതികളും സർവ്വേ പൂർത്തിയായതിന് ശേഷം പുറത്തു വിടുന്നതാണ്..

അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം ന​ഗരസഭയിലെ അൻപത്തിരണ്ട് കൗൺസിലർമാരുടെ പ്രവർത്തനത്തേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
വോട്ടർമാരുടെ ബുദ്ധിമുട്ടുകൾക്ക് കൗൺസിലർമാർ പരിഹാരം കാണാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ഇതൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടേ?

ഞങ്ങൾക്കറിയാം നിങ്ങൾക്ക് പലതും പറയാനുണ്ടെന്ന്. അക്കാര്യങ്ങൾ കൗൺസിലർമാരെ അറിയിക്കുവാനും നിങ്ങളുടെ വാർഡിന്റെ വികസനത്തിന് വിലയേറിയ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും തേർഡ് ഐ ന്യൂസ് തുടക്കം കുറിച്ചിരിക്കുകയാണ്.

ന​ഗരസഭയിലെ 52 കൗൺസിലർമാരുടെയും പ്രവർത്തന മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന തേർഡ് ഐ ന്യൂസിന്റെ ജനകീയ സർവ്വേ വാഹനം കടന്നുവരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം പാഴാക്കാതിരിക്കുക.
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!