കോട്ടയം നഗരസഭയിൽ സ്പെഷ്യൽ കൗൺസിൽ വിളിച്ചതിനു ശേഷം ചെയർപഴ്സണും വൈസ് ചെയർമാനും മുങ്ങി; ചെയർപേഴ്സൺ മുങ്ങിയത് കൗൺസിൽ സെക്ഷൻ ക്ലർക്കായ വനിതയേയും കൊണ്ടെന്ന് പ്രതിപക്ഷം
സ്വന്തം ലേഖിക
കോട്ടയം:
സ്പെഷ്യൽ കൗൺസിൽ വിളിച്ചതിനു ശേഷം കോട്ടയം നഗരസഭാ ചെയർപഴ്സൺ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാനും മുങ്ങി.
ചെയർപേഴ്സൺ മുങ്ങിയത് കൗൺസിൽ സെക്ഷൻ ക്ലർക്കായ വനിതയേയും
കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപണമുയർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം തിരുനക്കരയിലെ പൊളിഞ്ഞു വീഴാറായ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ഷൂട്ടിങ്ങ് നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് കൗൺസിൽ യോഗം വിളിച്ചത്.
എന്നാൽ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ചെയർപേഴ്സന്റെ അസാന്നിധ്യത്തിൽ കൗൺസിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് ചെയർമനും ഒഴിഞ്ഞ് മാറുകയും ഇരുവരുടേയും അസാന്നിദ്ധ്യത്തിൽ ചുമതല വഹിക്കേണ്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർക്കാകട്ടെ രേഖാമൂലം ചുമതല നല്കിയുമില്ല.
തുടർന്ന് കൗൺസിൽ ഹാളിൽ എത്തിയ കൗൺസിലർമാർ ബഹളം വയ്ക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ചെയർപേഴ്സനെതിരെ കൗൺസിലർമാർ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് പരാതി നൽകാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
എന്നാൽ താൻ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്വന്തം വാർഡിലെ വാർഡ് സഭയിൽ പങ്കെടുക്കേണ്ടതിനാലാണെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രതികരിച്ചു
കൗൺസിൽ യോഗം വിളിച്ചതിന് ശേഷം ചെയർ പേഴ്സണും വൈസ് ചെയർമാനും മുങ്ങിയത് ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.