ഏട്ട് മണിക്ക് അടിക്കേണ്ട സൈറൺ ഏഴ് മണിക്ക് അടിച്ചു; കോട്ടയം നഗരസഭയുടെ സൈറൺ തെറ്റിയടിച്ചതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ

ഏട്ട് മണിക്ക് അടിക്കേണ്ട സൈറൺ ഏഴ് മണിക്ക് അടിച്ചു; കോട്ടയം നഗരസഭയുടെ സൈറൺ തെറ്റിയടിച്ചതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിലെ സൈറൺ ഒരു മണിക്കൂർ മുൻപേ അടിച്ചത് നാടാകെ പരിഭ്രാന്തി പരത്തി.

രാത്രി എട്ടു മണിക്ക് അടിക്കേണ്ട സൈറനാണ് ഒരു മണിക്കൂർ മുമ്പ് ഏഴ് മണിക്ക് മുഴങ്ങിയത്. ഇതോടെ നഗരസഭയിലേക്കും വിവിധ മാധ്യമങ്ങളുടെ ഓഫീസുകളിലേക്കും ഫോൺ വിളികൾ എത്തിയതോടെ നഗരസഭാ അധികൃതരും വിഷയം അന്വേഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ സമയങ്ങളിൽ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി എട്ടിനുമാണ് കോട്ടയം നഗരസഭയുടെ സൈറൺ മുഴങ്ങുന്നത്.

ഈ സമയങ്ങളിൽ അല്ലാതെ സൈറൺ മുഴക്കുന്നത് അസാധാരണമായ സാഹചര്യങ്ങളിലാണ്.
വിശിഷ്ട വ്യക്തികളുടെ മരണം ഉണ്ടാകുമ്പോൾ നഗരസഭയുമായി ബന്ധപ്പെട്ട ആളുകളുടെ മരണ അറിയിപ്പിനു വേണ്ടിയോ ആണ് സൈറൺ മുഴക്കാറുള്ളത്.

ഇതാണ് സമയം തെറ്റി സൈറൺ ഏഴ് മണിക്ക് മുഴങ്ങിയത് ആളുകളിൽ പരിഭ്രാന്തി പരത്തിയത്. നഗരസഭയിലേക്ക് ആളുകൾ കൂടുതലായി ഫോൺ വിളിയുമായി എത്തിയതോടെ നഗരസഭാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സൈറൺ മുഴങ്ങിയത് സ്ഥിരീകരിച്ചത്.

തെറ്റായ സമയത്ത് സൈറൺ മുഴക്കിയ നഗരസഭ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകിയതായി സൂചനയുണ്ട്.