അധ്യക്ഷ സ്ഥാനത്തില്‍ കണ്ണുവെച്ച്‌ നിരവധി പേ‌ര്‍; മുതിർന്ന നേതാക്കള്‍ മുതല്‍ യുവാക്കള്‍ വരെ; യുഡിഎഫിന് വമ്പൻ വിജയം കിട്ടിയ കോട്ടയത്തും പ്രതിസന്ധി; ത്രിശങ്കുവിലായി നേതൃത്വം…!

Spread the love

കോട്ടയം: യുഡിഎഫ് വമ്പൻ നേട്ടം കൊയ്ത കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താൻ കഴിയാതെ നേതൃത്വം.

video
play-sharp-fill

ജില്ലാ പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും ഒന്നിലധികം പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ടേമില്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്ന പഞ്ചായത്തുകള്‍ സംബന്ധിച്ചും ധാരണയായിട്ടില്ല.

കഴിഞ്ഞ തവണ നഷ്ടപെട്ടതെല്ലാം തിരിച്ച്‌ പിടിച്ച യുഡിഎഫ് ജില്ലയില്‍ കരുത്തരാണ്. പക്ഷെ കരുത്ത് ചോരാതെ അധ്യക്ഷത സ്ഥാനങ്ങളില്‍ അന്തിമ തീരുമാനമുറപ്പിക്കാൻ വെല്ലുവിളികളേറെ ബാക്കിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകളിലും നഗരസഭകളിലും അധ്യക്ഷ സ്ഥാനം മോഹിക്കുന്നവർ ഒന്നിലധികമുണ്ട്. പലയിടത്തും മുതിർന്ന നേതാക്കള്‍ മുതല്‍ യുവാക്കള്‍ വരെ. കെപിസിസി സർക്കുലർ പാലിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട് ജില്ലാ പഞ്ചായത്തിലും കോട്ടയം നഗരസഭയിലും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജനറല്‍ ആണ്. വാകത്താനത്ത് നിന്ന് ജയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ് ആണ് പട്ടികയില്‍ ആദ്യ പേരുകാരൻ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ ജോഷി ഫിലിപ്പിന് വേണ്ടി ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്.